
ചെങ്ങന്നൂർ എസ് എൻ കോളജ് അധ്യാപക രക്ഷകർത്തൃ സമിതിയുടെയും കോളേജ് യൂണിയൻ്റേയും നേതൃത്വത്തിൽ മാവേലിക്കര സഹാറ കണ്ണാശുപത്രിയുടെയും സാന്ത്വനം ഹെൽത്ത് കെയർ ലാബിൻ്റെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന ക്യാമ്പും ജീവിതശൈലി രോഗനിർണയവും നടത്തി. പൊതുജനങ്ങളും വിദ്യാർത്ഥികളും പങ്കെടുത്ത ക്യാമ്പ് എസ് എൻ ട്രസ്റ്റ് ചെങ്ങന്നൂർ സബ് ആർ.ഡി.സി ചെയർമാൻ ഡോക്ടർ ഏ.വി . ആനന്ദരാജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജി.വിവേക് , വാർഡ് മെമ്പർ ഉഷ മോഹൻ, എസ്. എൻ. ട്രസ്റ്റ് ബോർഡ് മെമ്പർ ഉദയൻ പാറ്റൂർ എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. ചെങ്ങന്നൂർ ശ്രീനാരായണ കോളേജ് പ്രിൻസിപ്പൽ ഡോ:സ്മിത ശശിധരൻ, ഐ.ക്യു. എ. സി കോഡിനേറ്റർ ഡോ: അഞ്ജു കെ. എസ് , സ്റ്റാഫ് അഡ്വൈസർ അശ്വതി രാജ് , സഹാറ ഗ്രൂപ്പ് ഡയറക്ടറന്മാരായ ജയ്സൺ നൈനാൻ, അമ്പിളി കോളജ് യൂണിയൻ ചെയർമാൻ സുരാജ്. ആർ എന്നിവർ നേതൃത്വം നൽകി.











